ലൈംഗിക സംതൃപ്തിയിൽ സ്തനവലിപ്പത്തിന് എന്താണ് പങ്ക് ?

സുമീഷ് ടി ഉണ്ണീൻ| Last Updated: ശനി, 15 ഡിസം‌ബര്‍ 2018 (15:19 IST)
പെണ്ണഴക് പ്രതിഫലിക്കുന്ന ഒരു പ്രധാന ഇടം തന്നെയാണ് സ്തനങ്ങൾ. എന്നാൽ സ്തനങ്ങളുടെ വലിപ്പവും ലൈംഗിക സംതൃപ്തിയും തമ്മിൽ എന്താണ് ബന്ധം ? പല സ്ത്രീകളും സ്തനങ്ങൾക്ക് വലിപ്പം കൂടിതലാണെന്നോ, നന്നേ കുറവാണെന്നോയെല്ലാം സങ്കടപ്പെടാറുണ്ട്. എന്നാൽ ഇത്തരം ടെൻഷനുകൾ വേണ്ട എന്നതാണ് വാസ്തവം.

സ്ത്രീയിലേക്ക് പുരുഷനെ
ആകർഷിക്കുന്നതിൽ സ്തനങ്ങൾക്ക് വലിയ പങ്ക് തന്നെ ഉണ്ട്. ലൈംഗികതയിലും ഒരു പ്രധാന ഘടകം തന്നെ. എന്നാൽ ഇതിന്റെ വലിപ്പ കൂടുതലോ കുറവോ ഒന്നും സെക്സിനെ സ്വാധീനിക്കില്ല.

ഇണയെ സംതൃപ്തിപ്പെടുത്തുന്നതിൽ സ്ത്രീകളുടെ സ്തനങ്ങളുടെ വലിപ്പ വ്യത്യാസം പ്രതിസന്ധികൾ സൃഷ്ടിക്കില്ല എന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സൌന്ദര്യത്തോടും ലൈഗികതയോടുമുള്ള കാഴ്ചപ്പാട് ഓരോ പുരുഷനിലും വ്യത്യസ്തമായിരിക്കും എന്നതും ഇവിടെ പ്രധാനമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :