സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (17:01 IST)
സാധാരണയായി കുളിക്കുന്നതിനായി വെള്ളം 112ഡിഗ്രി ഫാരന്‍ഹീറ്റിലാണ് ചൂടാക്കേണ്ടത്. ഇത് 44 ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാല്‍ നമ്മള്‍ ചൂടാക്കുന്നത് ശരിയാണെന്നെറിയാന്‍ തെര്‍മോമീറ്റര്‍ ഇല്ലെങ്കില്‍ കൈമുക്കി നോക്കിയാല്‍ മതി. കൈമുക്കുമ്പോള്‍ ബുദ്ധിമുട്ടില്ലാത്ത ചാടാണെങ്കില്‍ ആ വെള്ളം ഉപയോഗിക്കാം. മഞ്ഞുകാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മം വരണ്ടതാകാന്‍ സാധ്യതയുണ്ട്.
ചര്‍മം വളരെ സെന്‍സിറ്റീവാണെങ്കില്‍ മഞ്ഞുകാലത്ത് ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ദിവസവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് മുടികൊഴിച്ചിലിനും കാരണമാകും. മുടിയുടെ വേര് നശിക്കുന്നതാണ് കാരണം.