ഇന്ത്യ നിരോധിച്ചവയില്‍ ഏറെയും 2020 മുതല്‍ ഇന്ത്യയില്‍ നിരോധനമുള്ള ചൈനീസ് ആപ്പുകളുടെ പുതിയ വേര്‍ഷനുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (16:38 IST)
നിരോധിച്ചവയില്‍ ഏറെയും 2020 മുതല്‍ ഇന്ത്യയില്‍ നിരോധനമുള്ള ചൈനീസ് ആപ്പുകളുടെ പുതിയ വേര്‍ഷനുകള്‍. രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകളാണ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ചൈനയിലെ വമ്പന്‍ ടെക്ക് കമ്പനികളായ ടെന്‍സെന്റ്, ആലിബാബ ഉള്‍പ്പെടെയുള്ളവരുടെ ആപ്പുകള്‍ക്കാണ് നിരോധനം. ആപ്പുകള്‍ ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. ഈ ആപ്പുകള്‍ തടയാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ് സ്റ്റോറുകളോടു മന്ത്രാലയം നിര്‍ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :