മധുരമുള്ള പാനീയങ്ങള്‍ പതിവാക്കുന്നവര്‍ ശ്രദ്ധിക്കുക!

 health , life style , food , drinks , ആരോഗ്യം ,  പാനീയം , ഭക്ഷണം , ജ്യൂസ്
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (17:57 IST)
ദാഹിക്കുമ്പോള്‍ മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്ന ശീലം പലരിലുമുണ്ട്. മുതിര്‍ന്നവരെ പോലെ കുട്ടികളും ഈ രീതി തുടരുന്നുണ്ട്. വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരിക്കുന്ന ഇത്തരം പാനിയങ്ങള്‍ കുടിക്കാനാണ് പലരും ഇഷ്‌ടപ്പെടുന്നത്.

ആവശ്യത്തിനും അനാവശ്യത്തിനുമുള്ള മധുരമുളള പാനീയങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് പാരീസ് നടത്തിയ പഠനത്തില്‍ മധുരമുളള പാനീയങ്ങളുടെ കൂടുതലായുള്ള ഉപയോഗം കാന്‍സറിന് കാരണമാകുമെന്ന് വ്യക്തമാക്കുന്നു.

മധുരമുളള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ കാന്‍‌സര്‍ വരാനുളള സാധ്യത 18 ശതമാനമാണ്. പാനീയങ്ങള്‍ക്ക് മധുരവും മണവും സ്വാദും ലഭിക്കാന്‍ ചേര്‍ക്കുന്ന കൃത്രിമ പദാര്‍ത്ഥങ്ങളാണ് കാന്‍സറിന് കാരണമാകുന്നത്. ചിലരില്‍ പൊണ്ണത്തടിയും കുടവയറും ശക്തമാകാനും ഇത് കാരണമാകും.

പാനീയങ്ങള്‍ക്ക് കൂടുതല്‍ മധുരമുണ്ടാകാനായി ചേര്‍ക്കുന്ന കൃത്രിമ പദാര്‍ഥങ്ങള്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കൊളസ്‌ട്രോള്‍, പ്രമേഹം, അമിത ശരീരഭാരം എന്നിവയ്‌ക്കും കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :