പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകുന്ന പ്രധാന ശീലങ്ങളും പ്രശ്‌നങ്ങളും

 male infertility , health , life style , food , ആരോഗ്യം , ഭക്ഷണം , വന്ധ്യത , ജീവിതശൈലി
Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (19:22 IST)
ഇന്നത്തെ ജീവിതശൈലിയിൽ ഒരു പ്രധാന വില്ലനാണ് പുരുഷ വന്ധ്യത. മാറുന്ന ജീവിതസാഹചര്യങ്ങളും, ആഹാരശീലങ്ങളുമാണ് ഇതിനു പിന്നിലെ പ്രധാനകാരണം. ബീജാണുക്കളുടെ എണ്ണത്തിലെ കുറവു മുതൽ അവയുടെ ആകൃതിയും ചലനശേഷിയുമൊക്കെ പുരുഷവന്ധ്യതയിൽ നിർണായകമാണ്.

ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഒന്നരക്കോടിയിലേറെ ബീജങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ അളവ് കുറയുന്നത് വന്ധ്യതയ്‌ക്ക് കാരണമാകുന്നു. എന്നാല്‍ ബീജത്തിന്റെ അളവ് കുറയുന്നത്‌ കൊണ്ട് മാത്രം വന്ധ്യതയുണ്ടാകണമെന്നില്ല.

ജീവിത ശൈലിയും ഭക്ഷണ രീതികളും പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സെക്‍സിന് മുമ്പ് ഉപയോഗിക്കുന്ന ലൂബ്രിക്കന്റുകള്‍ ബീജോല്‍‌പാദനത്തെ ബാധിക്കും. പുകവലി, മദ്യപാനം, ലഹരിമരുന്ന് ഉപയോഗം, ജങ്ക് ഫുഡുകള്‍ എന്നിവ വന്ധ്യതയ്‌ക്ക് കാരണമാകും.

അമിതവണ്ണവും സ്‌ട്രെസും പ്രധാന പ്രശ്‌നമാണ്. ചൂട് വെള്ളത്തിലെ കുളിയും വന്ധ്യതയിലേക്ക് നയിക്കും. പുരുഷന്റെ ജനനേന്ദ്രിയപരിസരങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയയും ശ്രദ്ധിക്കണം. അധികം ഊഷ്മാവുള്ള ചുറ്റുപാടിൽ ജോലി ചെയ്യുന്നവരിൽ ബീജസംഖ്യ കുറയും. കീടനാശിനികളുടെ അമിതപ്രയോഗം, അന്തരീക്ഷമലിനീകരണം എന്നിവയും ബീജസംഖ്യയും ഗുണവും കുറയാൻ കാരണമാകുന്നുണ്ട്.

പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങൾ, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ എന്നിവയും ബീജഗുണം കുറയ്‌ക്കുന്നു.
ബീജ വാഹിനിക്കുഴലിന്റെ വൈകല്യങ്ങൾ അല്ലെങ്കിൽ തടസങ്ങൾ, ജന്മനായുള്ള മറ്റു പല വൈകല്യങ്ങൾ എന്നിവ ശുക്ലത്തിൽ ബീജങ്ങൾ അശേഷം ഇല്ലാതാക്കാൻ കാരണമാവാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :