Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (16:54 IST)
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമ്മത്തിനും മാറ്റമുണ്ടാകും. ചിലരിൽ ഇത് മൂലം രോഗങ്ങളും ഉണ്ടാകാറുണ്ട്. കൌമാരക്കാരെയാണ് ഇത് ഏറെ ബാധിക്കുക. വരണ്ട ചർമവും മുഖക്കുരു അടക്കമുള്ള പാടുകളും ഇക്കൂട്ടർക്ക് ഒരു തലവേദനയായി മാറാറുണ്ട്. മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന
പപ്പായ ഫേസ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ:
പപ്പായ പേസ്റ്റ് (അരക്കപ്പ്)
കറ്റാർവാഴ ജെൽ (അര സ്പൂൺ)
റോസ് വാട്ടർ (ഒരു ടീ സ്പൂൺ)
ഉപയോഗിക്കേണ്ട വിധം:
മുളം തിളങ്ങാന്‍ വളരെ നല്ലതാണ് പപ്പായ ഫേസ് പാക്ക്. അരകപ്പ് പപ്പായ പേസ്റ്റും അരസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഒരു സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകുക.