Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (20:28 IST)
ഇന്ന് ആളുകളിൽ സാധാരണമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് തൈറോയിഡ്. പല തരത്തിലുള്ള തൈറോയിഡ് അസുഖങ്ങൽ ഉണ്ട് എന്നതിനാൽ ഇത് വേർതിരിച്ച് കണ്ടെത്തുക എന്നതും പ്രയാസകരമാണ്. അതിനാൽ തൈറോയിഡിനെ കുറിച്ച് കൂടുതൽ അറഞ്ഞിരിക്കേണ്ട അത് വളരെ പ്രധാനമാണ്.
ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രധാനമായും തൈറോയിഡ് രോഗങ്ങൾക്ക് കാരണം. ഹൈപ്പോ തൈറോയിഡിസം, ഹൈപ്പർ തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുള്ള തൈറോയിഡ് അസുഖങ്ങളാണ് പ്രധാനമായും ഉള്ളത്. സ്ത്രീകൾക്ക് തൈറോയിഡ് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഹൈപ്പോ തൈറോയിഡിസം
ഭാരംകൂടി വരുന്നതാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണം. കലോറി കുറഞ്ഞ ആഹാര കഴിച്ചിട്ടും വ്യായാമങ്ങൾ ചെയ്തിട്ടും ശരീര ഭാരത്തിൽ കുറവ് വരുന്നില്ലെങ്കിൽ സ്വാഭാവികമായും ഹൈപ്പോ തൈറോയിഡിസം ഉണ്ടെന്ന് സംശയിക്കാം, അമിതമായ ക്ഷിണവും ആർത്തവത്തിൽ ക്രമ പിശകുകൾ കൂടി വരുന്നുണ്ടെങ്കിൽ ഇതുറപ്പിക്കാം. പ്രായമായ സ്ത്രീകളിലാണ് ഇത് നേരത്തെ കണ്ടുവന്നിരുന്നത് എങ്കിൽ ഇപ്പോൾ ഇത് പ്രായഭേതമന്യേ തന്നെ കണ്ടുവരുന്നുണ്ട്.
ഹൈപ്പർ തൈറോയിഡിസം
ശരീരം മെലിഞ്ഞുവരിക, ക്ഷീണവും വിയർപ്പും കൂടുക. വിശപ്പ് സാധരാണയിലും കൂടുതൽതോന്നുക, ശാസം മുട്ടൽ. തുടർച്ചയായുള്ള ചുമ. ഇവയെല്ലാം ഹൈപ്പർ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. തൈറോയിഡ് അസുഖങ്ങൾ ഉള്ളവരിൽ ഉത്കണ്ഠ, വിശാദം എന്നീ മാനസിക പ്രശ്നങ്ങളും ഉണ്ടാകും. ഹോർമോണുകളുടെ അളവിൽ വരുന്ന വ്യതിയാനത്തിനാലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ കണ്ടെത്തിയാൽ തൈറോയിഡ് വേദഗത്തിൽ ചികിത്സിച്ച് ഭേതമാക്കാം.