അനുബന്ധ വാര്‍ത്തകള്‍
- പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത് കൊവിഡില്‍ നിന്നുള്ള മുക്തിക്ക് വേഗത കൂട്ടുമെന്ന് പഠനം
- കൊല്ലത്ത് ആളുമാറി യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം
- വീട്ടുകാര്‍ പോലും പറ്റിച്ചു: തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5691 പേര്‍ക്ക്; പരിശോധിച്ചത് 56,851 സാമ്പിളുകള്‍
- സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ പരിഗണിക്കും
കുടലിലെ പ്രോബയോട്ടിക് ബാക്ടീരിയകളുടെ കുറവുമൂലം നിങ്ങള്‍ക്ക് അള്‍സര്‍, ഡിപ്രഷന്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വന്നേക്കാം!
കുടലിലെ പ്രോബയോട്ടിക് ബാക്ടീരിയകളുടെ കുറവുമൂലം നിങ്ങള്‍ക്ക് അള്‍സര്‍, ഡിപ്രഷന്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വന്നേക്കാം. കുടലിലെ മനുഷ്യന് ഗുണമുള്ള ബാക്ടീരിയകളെ കൂട്ടുന്നതിന് വേണ്ടിയാണ് പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത്. കുടലിലെ നല്ല ബാക്ടീയകളുടെ കുറവ് ടൈപ്പ് 2 പ്രമേഹം, അള്‍സര്‍, ഡിപ്രഷന്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ കൊവിഡിനെ വേഗത്തില്‍ പ്രതിരോധിക്കാന്‍ ഇത്തരം ഗുളികകള്‍ സഹായിക്കുമെന്നാണ് പഠനം. ഡെയിലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
16നും 60വയസിനും ഇടയിലുള്ള 300 കൊവിഡ് രോഗികളിലാണ് പഠനം നടത്തിയത്. പ്രോബയോട്ടിക് കഴിക്കുന്ന ഇവര്‍ക്ക് ആശുപത്രി ചികിത്സ ഒട്ടും വന്നില്ലെന്നും വേഗത്തില്‍ സുഖം പ്രാപിച്ചെന്നും പറയുന്നു. കുടലില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രോബയോട്ടിക് ഗുളികകള്‍ കൊടുക്കാറുള്ളത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുകയാണ് ഇത്തരം ബാക്ടീരിയകള്‍ ചെയ്യുന്നത്. ഇങ്ങനെയാണ് നീര്‍വീക്കം ഇല്ലാതാകുന്നത്.
അടുത്ത ലേഖനം