1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tamilnadu localbody election

വീട്ടുകാര്‍ പോലും പറ്റിച്ചു: തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം

Tamilnadu
തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്രനാണ് എല്ലാവരാലും പറ്റിക്കപ്പെട്ടത്. വീട്ടുകാരും പാര്‍ട്ടിക്കാരും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നെന്നും താന്‍ ചെയ്ത ഒരു വോട്ട് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഫലം പുറത്തുവന്ന ശേഷം നരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
എല്ലാവരും തനിക്ക് വാഗ്ദാനം നല്‍കി പറ്റിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഡിഎംകെയ്ക്ക് മികച്ച വിജയമാണ് ഉണ്ടായിരിക്കുന്നത്. 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 26 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യുദ്ധഭീതിയിൽ കുതിച്ചു‌യർന്ന് എണ്ണവില, കൂപ്പുകുത്തി ഓഹരിവിപണി