സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (17:21 IST)
സിബിഎസ്ഇ ഉള്‍പ്പെടെയുള്ള വിവിധ ബോര്‍ഡുകളുടെ 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. പരീക്ഷകള്‍ ഓഫ് ലൈന്‍ ആയി നടത്തുന്നത് സംബന്ധിച്ച ഹര്‍ജിയാണ് നാളെ പരിഗണിക്കുന്നത്. നിലവില്‍ കോവിസ് സാഹചര്യം അനുകൂലമാണെങ്കിലും ക്ലാസ്സുകള്‍ നേരെ എടുത്തു തീര്‍ത്തിട്ടില്ലെന്ന് ആരോപിച്ചാണ് ഹര്‍തി നല്‍കിയിട്ടുള്ളത്. ക്ലാസ്സുകള്‍ എടുത്തു തീര്‍ക്കാതെ എങ്ങനെ
പരീക്ഷ നടത്തുമെന്ന് ജസ്റ്റിസ് എ എം ഖാന്‍ വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നേരത്ത വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.