അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണ്ണവിലയില്‍ മാറ്റം: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
- ഇനി മുതല്‍ രാത്രി ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല
- മാതാവിനെ 19കാരന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
- കെകെ രമയുടെ വിജയം കൊലപാതക രാഷ്ട്രീയത്തിനെതിരെ ചൂണ്ടുപലക: ഉമ്മന്‍ചാണ്ടി
- തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്‍പതു ലക്ഷത്തിലധികം രൂപ
ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുളള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങും
ഏപ്രില്‍ ഒന്നു മുതല്‍ പത്തനംതിട്ട ജില്ലയില്‍ 45 വയസിനു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. 45 വയസു മുതല്‍ 60 വരെ പ്രായമുളള രണ്ടരലക്ഷത്തിലധികം ആളുകള്‍ ജില്ലയിലുണ്ട്. ഇപ്പോള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുളള സജ്ജീകരണം ഒരുങ്ങും.
ജില്ലയിലെ 63 സര്‍ക്കാര്‍ ആശുപത്രികളിലും 21 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, റാന്നി സിറ്റാഡല്‍ പബ്ലിക് സ്‌കൂള്‍, കോന്നി ഗവ. എച്ച്.എസ്.എസ്, അടൂര്‍ ഓള്‍ സെയിന്റ്‌സ് സ്‌കൂള്‍, തിരുവല്ല ഡയറ്റ് ഹാള്‍ എന്നിവിടങ്ങളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആയിരിക്കും.