1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Son killed mother in vagamon

മാതാവിനെ 19കാരന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Son Killed Mother
മാതാവിനെ 19കാരന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാഗമണ്ണിലാണ് സംഭവം. കോട്ടമല എസ്‌റ്റേറ്റ് മൂന്നാം ഡിവിഷനിലെ 44കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ 19കാരനായ ശരത് കുമാര്‍ അറസ്റ്റിലായിട്ടുണ്ട്. വിജയകുമാരി നെഞ്ചുവേദനയെ തുടര്‍ന്ന് വീണെന്ന് പറഞ്ഞായിരുന്നു ശരത്കുമാര്‍ നാട്ടുകാരെ കൂട്ടി ആശുപത്രിയില്‍ എത്തിയത്.
 
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയും ശരത്കുമാര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.
അടുത്ത ലേഖനം
നേമം കേരളത്തിലേക്കുള്ള ബിജെപിയുടെ ഗേറ്റ് വേ: കെ സുരേന്ദ്രന്‍