ഇനി മുതല്‍ രാത്രി ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല

ശ്രീനു എസ്| Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (16:10 IST)
ഇനി മുതല്‍ യാത്രക്കാരെ രാത്രി സമയങ്ങളില്‍ ട്രെയിനുകളിലെ ചാര്‍ജിങ് സോക്കറ്റുകള്‍ വഴി മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് എന്നിവ
ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല. രാത്രി 11 മുതല്‍ രാവിലെ 5 മണിവരെയായിരിക്കും ഈ നിയന്ത്രണം. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നതുകാരണം അടുത്തിടെ ഉണ്ടായ തീപിടുത്തങ്ങളാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ റെയില്‍വെ അധികൃതരെ പ്രേരിപ്പിച്ചത്.

പശ്ചിമമേഖലാ ട്രെയിനുകളിലാണ് ഇത് ആദ്യം നിലവില്‍ വന്നത്. കഴിഞ്ഞ മാര്‍ച്ച് 16 മുതലാണ് അവര്‍ ഇത് നടപ്പിലാക്കിയത്. താമസിയാതെ എല്ലാ റെയില്‍ മേഖലകളിലും ഈ തീരുമാനം നടപ്പിലാക്കുമെമന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :