സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 18 ജൂണ്‍ 2022 (18:07 IST)
പ്രഭാത ഭക്ഷണം ഒഴിച്ചുകൂടാത്തതാണ്. പലരും ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്. ഇത് ശരിക്കും അപകടകരമാണ്. ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ പൊണ്ണത്തടി ഉണ്ടാകുമെന്നാണ് ന്യൂട്രീഷന്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
പ്രഭാതഭക്ഷണമായി നിറയെ ഫൈബറും പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടത്. കൂടാതെ കൂടുതല്‍ പച്ചക്കറികളും ഇതില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.