1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode Local News

ബേക്കല്‍ കരിച്ചേരിയില്‍ സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതി കീഴടങ്ങി

Kasaragode
ബേക്കല്‍ കരിച്ചേരിയില്‍ സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതി കീഴടങ്ങി. കരിച്ചേരി സ്വദേശി ശ്രീഹരിയാണ് കീഴടങ്ങിയത്. ബേക്കല്‍ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വയ്ക്കുകയും സിപിഐ നേതാവ് എ മാധവന് വെടിയേല്‍ക്കുകയുമായിരുന്നു. 
 
കാല്‍ മുട്ടിനാണ് വെടിയേറ്റത്. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് ശ്രീഹരിക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. 
അടുത്ത ലേഖനം
അഗ്നിപഥിനെതിരെ പ്രതിഷേധം: സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെ പൊലീസ് കസ്റ്റഡിയിലെടുത്തു