പണ്ടുമുതലേ സുഹൃത്തുക്കള്‍,കൂടുതല്‍ ക്ലോസ് കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്| Last Modified ശനി, 18 ജൂണ്‍ 2022 (15:06 IST)
പ്രണവ് മോഹന്‍ലാലിനോട് തന്നെക്കാള്‍ കൂടുതല്‍ ക്ലോസ് കല്യാണി പ്രിയദര്‍ശന്‍ ആണെന്ന് കീര്‍ത്തി സുരേഷ്.ഇന്‍ഡസ്ട്രിയിലെ തന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മുവാണ് (കല്യാണി പ്രിയദര്‍ശന്‍) നടി പറയുന്നു.

പ്രണവും അമ്മുവും തമ്മിലാണ് ഏറ്റവും അധികം അടുപ്പം. കുട്ടിക്കാലത്തെ ചിത്രങ്ങളൊക്കെ കാണുമ്‌ബോള്‍ ചിരി വരാറുണ്ടെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. ഞങ്ങളൊക്കെ പണ്ടുമുതലേ സുഹൃത്തുക്കളാണെന്നും എന്നാല്‍ കുറച്ചുകൂടി അടുപ്പം ആയത് ഈ കഴിഞ്ഞ നാലുവര്‍ഷത്തിനിടെയാണെന്നും നടി പറയുന്നു.വാശിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖം നല്‍കിയതായിരുന്നു കീര്‍ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :