പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന യോഗാസനങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 ജൂണ്‍ 2022 (14:58 IST)
സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം. നേഷണല്‍ ലൈബ്രറി ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. സൂര്യനമസ്‌കാരം, ഹസ്തപാദാസനം, സേതുബന്ധാസനം, സുപ്ത ബദ്ധ കോണാസനം എന്നി യോഗാസനങ്ങള്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

യോഗയും ആരോഗ്യഗുണങ്ങളും ആളുകള്‍ പുതിയതായി കേള്‍ക്കുന്നതല്ല. ഇത് പൊതുവേ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും ശ്രദ്ധ ഉണ്ടാക്കുകയും ചെയ്യുന്നെന്ന് എല്ലാവര്‍ക്കും അറിയാം. സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്ക് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ശേഷിവര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം പറയുന്നത്. കൂടാതെ യോഗ ശരീര ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നു. ഐവിഎഫ് വഴി ഗര്‍ഭധാരണം നടത്താന്‍ ശ്രമിക്കുന്നവരില്‍ 11 യോഗാസനങ്ങള്‍ ഫലവത്തായെന്നും പഠനത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :