അനുബന്ധ വാര്‍ത്തകള്‍
- ടോയ്ലറ്റിനുള്ളിൽ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ, ഈ രോഗങ്ങൾ വരാം: സൂക്ഷിക്കാം
- ഐ സ്ട്രോക്ക്: ഇക്കാര്യങ്ങള്‍ അറിയണം
- ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ വല്ലാതെ വൈകരുത്; അറിഞ്ഞിരിക്കാം പ്രാധാന്യം
- Sleeping: രാത്രി ഇത്ര സമയം ഉറങ്ങുന്നുണ്ടോ? ഇല്ലെങ്കില്‍ ഈ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും
- Symptoms of Hernia: സ്ത്രീകളേക്കാള്‍ അധികം സാധ്യത പുരുഷന്മാര്ക്ക്, വയറിനു താഴെ ഒരു തടിപ്പുണ്ടോ? ഹെര്‍ണിയയുടെ ലക്ഷണങ്ങള്‍
നാരങ്ങാ സോഡാ ഓവറായി കുടിക്കരുത് ! പണി വരുന്നത് ഇങ്ങനെ
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാസോഡ. കുലുക്കി സര്‍ബത്തും നാരങ്ങാസോഡയുമെല്ലാം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ള പാനീയങ്ങളാണ്. എന്നാല്‍, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. ചെറുനാരങ്ങയില്‍ സോഡകൂടി ചേരുന്നതിലൂടെ വിരുദ്ധ ഫലമാണ് ഇത് ചെയ്യുക. കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേരീതിയില്‍ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തില്‍ പ്രവര്‍ത്തിക്കുക.
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.