സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (13:09 IST)
പുതിയതലമുറ ജോലികള്‍ മുഴുവന്‍ ലാപ്‌ടോപ്പിലോ ഫോണിലോ ആണ്. ദീര്‍ഘനേരം ഇരുന്നുള്ള ഇത്തരം ജോലികള്‍ കണ്ണിന്റെ ആരോഗ്യത്തെ അവതാളത്തിലാക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത് ലാപ്‌ടോപ്പുമായി നിശ്ചിത അകലം പാലിക്കുകയാണ്. എറ്റവും കുറഞ്ഞത് 25 ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം. ഇത് കണ്ണിന്റെ സ്‌ട്രെസ് കുറയ്ക്കും. കൂടാതെ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് ശരിയായ അളവില്‍ വയ്ക്കുക. അക്ഷരങ്ങളുടെ ഫോണ്ടുകള്‍ വലുപ്പം കൂട്ടുക. ഇതും കണ്ണിന്റെ സ്‌ട്രെസ് കുറയ്ക്കും.
മറ്റൊന്ന് ദീര്‍ഘനേരം ജോലി ചെയ്യാതെ ഇടവേള ഇടവിട്ടെടുക്കുകയാണ്. ഇത് കണ്ണിന് റിലാക്‌സ് നല്‍കും. കണ്ണിനുള്ള വ്യായാമങ്ങളും ദിവസവും ചെയ്യാം. ഇടക്കിടെ വെള്ളം കുടിക്കാന്‍ മറക്കരുത്. റൂമില്‍ സൂര്യവെളിച്ചം എത്തുന്നത് വളരെ നല്ലതാണ്.