അനുബന്ധ വാര്‍ത്തകള്‍
- ക്വാഡ് ക്യാമറ, 6.8 ഇഞ്ച് ഡിസ്പ്ലേ, 6000 എംഎഏച്ച് ബാറ്ററി, ടെക്നോ പോവ ഇന്ത്യയിൽ; വില വെറും 9,999 രൂപ
- 2030ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിയ്ക്കാൻ ജപ്പാനും
- 'മുൻനിര ശക്തമായതുകൊണ്ട് കാര്യമായില്ല, ഇന്ത്യ ടി20 ലോകകപ്പ് നേടണം എങ്കിൽ അവൻ വേണം'
- അത്ഭുതപ്പെടാനില്ല, ഹാർദ്ദിക് പാണ്ഡ്യ പ്രതിഭ തന്നെ, യുവരാജിനോടും ധോണിയോടും ഉപമിച്ച് ഗംഭീർ
- അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിൽ; കേന്ദ്രം പ്രതികാരം തീർക്കുന്നു എന്ന് ആം ആദ്മി
കാപ്പിയും ചായയുമെല്ലാം നല്ല ചൂടോടെ കുടിയ്ക്കുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം !
ചില ആളുകള്‍ക്ക് ചൂട് വളരെ ഇഷ്ടമാണ്. എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍ ഇത്തരം ചൂടുകീടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.
ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുമ്പ് ഏതാനം നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്.