1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Serum institute to supply covid vaccine at 250 per dose

സെറം ഇൻസ്റ്റിറ്റ്യൂട്ട് 250 രൂപ നിരക്കിൽ വാക്സിൻ വിതരണം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്

വാക്‌സിൻ
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ ഉത്‌പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരുമായി വാക്‌സിന്‍ വിതരണത്തില്‍ കരാറിലെത്തിയേക്കും. വാക്‌സിൻ ഒരു ഡോസിന് 250 രൂപ നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുള്ളതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് ചെയ്തു.
 
ഇന്ത്യയിൽ സ്വകാര്യവിപണിയിൽ വാക്‌സിൻ ഒരു ഡോസിന് 1000 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വലിയ തോതിൽ വാക്‌സിൻ ശേഖരിക്കുന്ന സർക്കാർ അതിലും കുറഞ്ഞ തുകയ്‌ക്ക് കരാറിലെത്തുകയായിരുന്നു.
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൊവിഡ് വ്യാപനം കൂടാം; നാളെ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം