സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 1 ഡിസംബര്‍ 2022 (08:30 IST)
ഇന്ന് ലോകത്തെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നായി എയ്ഡ്‌സ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ആരും അതിന്റെ പിടിയില്‍ പെട്ടുപോവാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്താണ് എയ്ഡ്‌സ് എന്നതിനെ കുറിച്ച് ധാരണ ഉണ്ടാവുന്നത് നല്ലതാണ്.
വൈദ്യശാസ്ത്രപരമായ അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രം, മനുഷ്യന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ഒരു മാരകമായ വൈറസാണ്. അത് രോഗപ്രതിരോധത്തിനുള്ള മനുഷ്യന്റെ സഹജമായ ശേഷിയെ നശിപ്പിക്കുന്നു.
എച്ച്.ഐ.വി ഒരു മാരകമായ വൈറസാണ്. മനുഷ്യ ശരീരത്തിലെ സെല്ലുകളെ അത് ബാധിക്കുന്നു. മാത്രമല്ല, ആ കോശങ്ങള്‍ക്കകത്ത് വൈറസ് സ്വയം പെരുകുന്നു. മനുഷ്യ കോശങ്ങളെ അതിന് നശിപ്പിക്കാന്‍ കഴിയും. വൈറസ് ബാധിക്കുന്നതോടെ ഒരാള്‍ രോഗിയായി മാറുന്നത് ഇതുകൊണ്ടാണ്.
എച്ച്.ഐ.വി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. എച്ച്.ഐ.വി ബാധിച്ച ഒരാളുടെ രക്തം അടക്കമുള്ള ശാരീരിക സ്രവങ്ങള്‍ വഴിയാണ് രോഗം പകരുക. രോഗം ബാധിച്ച ആളെ എച്ച്.ഐ.വി പ്ലസ് (പോസിറ്റീവ്) എന്നാണ് പറയുക.