അനുബന്ധ വാര്‍ത്തകള്‍
- വാവാ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു
- ഗൗരി കിഷന് ഗോവയില്‍, ചിത്രങ്ങള്‍ വൈറല്‍
- എൻഡിടിവി പ്രമോട്ടർ ഗ്രൂപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു
- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ രണ്ടുപേരും കേരളത്തില്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 279 പേര്‍ക്ക്
ക്രിസ്ത്യാനികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ന്യൂനപക്ഷമാകുന്നെന്ന് സെന്‍സസ് റിപ്പോര്‍ട്ട്; മതമില്ലാത്തവര്‍ 37.2 ശതമാനം
ക്രിസ്ത്യാനികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ന്യൂനപക്ഷമാകുന്നെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. മതമില്ലാത്തവരും മുസ്ലിങ്ങളും കൂടിയിട്ടുണ്ട്. 2021ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ക്രിസ്ത്യന്‍ മത വിശ്വാസികളുടെ എണ്ണത്തില്‍ 55 ലക്ഷം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത് ഇത് ഏകദേശം ക്രിസ്ത്യന്‍ ജനസംഖ്യയുടെ 17% വരും. കൂടാതെ ഇസ്ലാം മതം പിന്തുടരുന്നവരുടെ എണ്ണത്തില്‍ 12 ലക്ഷം വര്‍ദ്ധനവ് ഉണ്ടായി. ഇത് 43 ശതമാനം വര്‍ദ്ധനവാണ്.
അതേസമയം ഹിന്ദു മതക്കാരുടെ എണ്ണത്തിലും ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.5 ശതമാനം ആയിരുന്നത് 1.7% ആയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്. അതേസമയം 2.2 കോടി ജനങ്ങളില്‍ 37.2ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.
അടുത്ത ലേഖനം