വാവാ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (15:09 IST)
വാവാ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. ഡിഎഫ്ഓയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. താമരശ്ശേരി റെയിഞ്ച് ഓഫീസറാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സെമിനാറില്‍ വാവ സുരേഷ് വിഷപ്പാമ്പുകളെ പ്രദര്‍ശിപ്പിച്ചിരുന്നു. പരിപാടിയില്‍ മൈക്ക് തകരാറിലായപ്പോള്‍ പകരം പാമ്പിനെ ഉപയോഗിച്ചു എന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.


പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും വാവ സുരേഷിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. നിരവധിതവണ ഇദ്ദേഹത്തിന് പാമ്പുകളുടെ കടിയും ഏറ്റിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :