എൻഡിടിവി പ്രമോട്ടർ ഗ്രൂപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (14:22 IST)
എൻഡിടിവി പ്രമോട്ടർ കമ്പനിയായ ആര്‍ആര്‍പിആര്‍. ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.ആര്‍.എച്ച്.) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് എന്‍.ഡി.ടി.വി. സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. അദാനി ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകവെയാണ് തീരുമാനം. നവംബർ 29 മുതൽ രാജി പ്രാബല്യത്തിൽ വരും.

എൻഡിടിവി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. രാധിക റോയ് പ്രണോയ് റോയ് എന്നിവരുടെ കൈവശമുള്ള 29.18 ശതമാനം ഓഹരികൾ തിങ്കളാഴ്ച
അദാനി ഗ്രൂപ്പിന് കീഴിലുള്ള വിസിപിഎലിന് കൈമാറിയതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :