സ്ത്രീ-പുരുഷ ഭേദമന്യേ ലോകത്ത് ഹൃദ്രോഹങ്ങള്‍ കൂടിവരുന്നു; നേരത്തേ കണ്ടെത്താന്‍ മാര്‍ഗമുണ്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (15:59 IST)
സ്ത്രീ-പുരുഷ ഭേദമന്യേ ലോകത്ത് ഹൃദ്രോഹങ്ങള്‍ കൂടിവരുന്നു. ലോകത്ത് മരണസംഖ്യ കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന രോഗമാണ് ഹൃദയാഘതം. ലോകാരോഗ്യ സംഘടന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലക്ഷക്കണക്കിന് പേരാണ് ഹൃദ്രോഹം മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. പെട്ടെന്നുള്ള മരണത്തില്‍ അഞ്ചില്‍ നാലുരോഗികളും മരിക്കുന്നത് ഹൃദയാഘാതമോ പക്ഷാഘാതമോ വന്നിട്ടാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പുരുഷന്മാരുടെ ചില ജീവിത ശീലങ്ങള്‍ കൊണ്ടാണ് ഈത്തരം രോഗങ്ങള്‍ വരുന്നതെന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ല. സ്ത്രീകളും തുല്യരീതിയില്‍ ഇത്തരം രോഗവസ്ഥയെ നേരിടുന്നുണ്ട്.

കാര്‍ഡിയോവസ്‌കുലാര്‍ രോഗങ്ങളെ നേരത്തേ തിരിച്ചറിയാന്‍ അഥവ രോഗം വരാനുള്ള സാധ്യത ഉണ്ടോയെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധനയിലൂടെ സാധിക്കും. ജനറ്റിക് ടെസ്റ്റിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കുമെന്നുള്ള പഠനറിപ്പോര്‍ട്ട് യൂറോപ്യന്‍ ഹാര്‍ട് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ ഇത്തരം പരിശോധനകള്‍ നടക്കുന്നുണ്ട്. ഏറ്റവുംകൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമാകുന്ന ഈ രോഗത്തെ ഇതിലൂടെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :