മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍. കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി, വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കൊടുവള്ളി പൊലീസാണ് അറസ്റ്റുചെയ്തത്. 810മില്ലിഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്റുചെയ്തു.