ലോകത്തെ നാലില്‍ മൂന്നൂപേരും ഒറ്റത്തവണത്തെ ഉപയോഗത്തിന് മാത്രമുള്ള പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വേ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (14:45 IST)
ലോകത്തെ നാലില്‍ മൂന്നൂപേരും ഒറ്റത്തവണത്തെ ഉപയോഗത്തിന് മാത്രമുള്ള പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വേ. ചൊവ്വാഴ്ചയാണ് സര്‍വേ പുറത്തുവന്നത്. ലോകത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുന്ന പശ്ചാത്തലത്തിലാണ് ഇത്. ഐപിഎസ്ഒഎസ് സര്‍വേ പ്രകാരം 28 രാജ്യങ്ങളില്‍ നിന്നായി 20,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇക്കാര്യത്തില്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയതായി ഡബ്ല്യുഡബ്ല്യുഎഫ് ഇന്റര്‍ നാഷണല്‍സിന്റെ ഡയറക്ടര്‍ ജനറല്‍ മാര്‍കോ ലംബര്‍തിനി പറഞ്ഞു. സര്‍ക്കാരുകള്‍ പ്ലാസ്റ്റിക് മലിനീകരണങ്ങളുടെ ചുമതല ഏറ്റെടുക്കണമെന്നും ഇതിലൂടെ നടപടി എടുത്ത് പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം ഉണ്ടക്കണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :