1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Health Tips

സുഖ ചികിത്സയുടെ പ്രധാന മൂന്നു ഉദ്ദേശങ്ങള്‍ ഇവയാണ്

Health
ശരീരത്തിലെ ഈ മാലിന്യങ്ങള്‍ പുറത്തുകളയുക, ശരീരത്തിന്റെ ദഹനശേഷിയും ആഗിരണ ശേഷിയും വര്‍ദ്ധിപ്പിക്കുക, രോഗപ്രതിരോധ ശേഷിയും കായബലവും കൂട്ടുക എന്നിവയാണ് സുഖ ചികിത്സയുടെ പ്രധാന മൂന്നു തലങ്ങള്‍.
 
സമഗ്രമായ ആരോഗ്യ രക്ഷയ്ക്കായി പാകമാവും വിധം ശരീരത്തിനേയും മനസ്സിനേയും സജ്ജമാക്കുകയും അസ്വസ്ഥതയും പിരിമുറുക്കവും നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പനേരത്തേക്ക് വിശ്രാന്തി നല്‍കുകൗമാണ് ഈ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്. ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ സുഖ ചികിത്സയെ കുറിച്ച് പ്രത്യേകമായി പരാമര്‍ശം ഒന്നുമില്ല എന്നതാണ് വാസ്തവം.
 
എന്നാല്‍ ആയുര്‍ വേദത്തിലെ ചില ചികിത്സാപദ്ധതികളും തത്വങ്ങളും ഉള്‍പ്പെടുത്തി വ്യക്തികളുടെ ശാരീരിക സൗഖ്യവും അമിത ഉപയോഗവും പ്രായാധിക്യവും മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും മാറ്റിയെടുക്കുകയുമാണ് സുഖ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കക്ഷം അമിതമായി വിയര്‍ക്കുന്നുണ്ടോ? ദുര്‍ഗന്ധം അകറ്റാന്‍ ഇതാ പൊടിക്കൈകള്‍