മൂന്നാമത്തെ ആഴ്ച മാത്രം 23.29 കോടി,ദൃശ്യം2 വിജയ കുതിപ്പ് അവസാനിക്കുന്നില്ല

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (15:02 IST)
സിനിമ റിലീസ് ചെയ്ത മൂന്നാമത്തെ ഞായറാഴ്ച 10.39 കോടി രൂപയാണ് ലഭിച്ചത്. ഇത് ഇന്ത്യയിലെ കണക്കാണ്.186.76 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 17 ദിവസം കൊണ്ട് സ്വന്തമാക്കിയത്.


മൂന്നാമത്തെ ആഴ്ച മാത്രം ചിത്രം നേടിയത് 23.29 കോടിയാണ്.


ആദ്യത്തെ പത്ത് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയത് 207.80 കോടി ഗ്രോസ് ആണ്.

അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.



മൂന്നാമത്തെ ആഴ്ചയും ദൃശ്യം രണ്ട് കാണാന്‍ തിയേറ്ററുകളില്‍ ആളുകളുണ്ട്. സിനിമയുടെ പതിനേഴാമത്തെ ദിവസമായ ഞായറാഴ്ചത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :