Sumeesh|
Last Modified ശനി, 21 ജൂലൈ 2018 (13:35 IST)
സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ മലയാളി ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. ചെറിയ കാലയളവുകൊണ്ട് തന്നെ മലയാളിക്ക് ഏറെ പ്രിയങ്കരമായ ആഹാരമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇവ. എന്നാൽ ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരും ശ്രദ്ധിക്കാറില്ല.
രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരളം രാസ ചേരുവകൾ ചേർത്താണ് ഇത്തരം വിഭവങ്ങൾ തയ്യാറാക്കുന്ന്. ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ ഇവ ദിവസേന കഴിക്കുന്നവരിൽ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.
സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൽ നിത്യേന കഴിക്കുന്നത് ക്യാനസറിന് പ്രധാന കാരണമാകുന്നതായി പഠനങ്ങൽ പറയുന്നു. ഇറച്ചിയുടെ അമിത ഉപയോഗം വൻകുടലിൽ ക്യാൻസറിനു കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇറച്ചി വിഭവങ്ങൽ കഴിക്കുന്നവരിൽ ഉൻമാദം അടക്കമുള്ള മാനസിക രോഗങ്ങൾക്ക് സാധ്യത കൂടുതലാണ്. നൂറിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം വരാവുന്ന അസുഖമാണിത്. സംസ്കരിച്ച ഇറച്ചി വിഭവങ്ങൽ കഴിക്കുന്നതിലൂടെ ഇതിനുള്ള സാധ്യത മൂന്നിരട്ടിയായി വർധിക്കുന്നതായി പഠനം കണ്ടെത്തി.