പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചിലവായത് 1484 കോടി രൂപ

Sumeesh| Last Modified വെള്ളി, 20 ജൂലൈ 2018 (19:07 IST)
ഡൽഹി: പ്രധാന മന്ത്രി നരേന്ദ്രമോദി ഇതേവരെ വിദേശ പര്യയടനങ്ങൾക്കായി ചിലവിട്ട പണം 1484 കോടി രുപായെന്ന് കേന്ദ്ര സർക്കാൻ. കേന്ദ്ര വീദേശകാര്യ സഹമന്ത്രി വി കെ
സിങാണ് ഈ കണക്ക് രാജ്യസഭയിൽ വ്യക്തമാകിയത്.

2015 ജൂൺ 15 മുതൽ 2018 ജൂൺ 10 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഈ തുക. ഇക്കാലയളവിൽ പ്രധനമന്ത്രി 42 രാജ്യങ്ങൾ സന്ദർശിച്ചതായും വി കെ സിങ് സഭയെ അറിയിച്ചു. മൊത്തം ചെലവിന്റെ 1088. 42 കോടി രൂപ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കൾക്കായി ചിലവായതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ വർഷം ഇതേവരെ 10 രാജ്യങ്ങൾ മോദി സന്ദർശിച്ചതായും വി കെ സിങ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :