എന്താണ് കർക്കിടകത്തിലെ സത്യനാരായണബലി ?

Sumeesh| Last Updated: ശനി, 21 ജൂലൈ 2018 (13:09 IST)
കർക്കിടക മാസത്തിൽ ചെയ്യാറുള്ള ഏറ്റവും വിഷിഷ്ടമായ കർമങ്ങളിലൊന്നാണ് സത്യനാരായണ ബലി. പിതൃക്കളുടെയും പൂർവികരുടെയും അനുഗ്രഹങ്ങൾ ലഭിക്കുന്നതിനായാണ് സത്യനാരായണ ബലി നടത്താറുള്ളത്. ദോഷങ്ങൾ കൊണ്ടോ അസുഖങ്ങൽ ബാധിച്ചോ മരണപ്പെട്ട പിതൃക്കളുടെ ആത്മശാന്തിക്കായും സത്യനാരായണബലി നടത്താറുണ്ട്.

മുഴുവൻ പിതൃക്കളെയും പിതൃസ്ഥാനിയായി സത്യനാരായണ മൂർത്തിയെ സങ്കൽ‌പിച്ച് തൃകാല പൂജയും തരപ്പണവും നടത്തുന്നതിനെയാണ് നാരായണബലി എന്ന് പറയുന്നത്.

വിരാട്പുരുഷനായ ഭഗവാനെ പരിവാരസമേതം ആവാഹിച്ച് പൂജ നടത്തി പിതൃ പരമ്പരയുടെ ആത്മശാന്തിക്കായി കുടുംബാംഗങ്ങൾ തര്‍പ്പണം നടത്തുന്ന ചടങ്ങാണ് സത്യനാരായണബലി. ഇത് ചെയ്യുന്നതിലൂടെ പിതൃദോഷങ്ങൾ എല്ലാം മാറി കുടുംബത്തിന് ഐശ്വര്യവും അഭിവൃതിയും കൈവരും എന്നാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :