Sumeesh|
Last Modified വെള്ളി, 20 ജൂലൈ 2018 (21:03 IST)
ജീൻസ് ഇന്ന് പെൺകുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വസ്ത്രമാണ്. ട്രെന്റ് എത്രയൊക്കെ മാറി മറിഞ്ഞാലും ജീൻസിനുള്ള സ്വീകാര്യത അതേപടി നിലനിൽക്കുകയാണ്. സ്ത്രീകൾ സ്ഥിരമായി ജീൻസ് ധരിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമകും എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന പഠനങ്ങൾ പറയുന്നത്.
സ്ഥിരമായി ഇറുകിയ ജീൻസ് ധരിക്കുന്ന പെൺകുട്ടികളുടെ കാലിലേക്കുള്ള രക്തയോട്ടം ക്രമാതീതമായി കുറയുന്നതായാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് ക്രമേണ കാലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾ സ്ഥിരമായി ജീൻസ് ധരിക്കുന്നത് വന്ധ്യതക്ക് കാരണമാകും എന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീകളിൽ ഗർഭപാത്രത്തിന്റെ ആരോഗ്യത്തെ ഇത് വലിയ രീതിയിൽ ബാധിക്കും. സ്ഥിരമായ ജീൻസ് ഉപയോഗം സ്ത്രീകളിൽ മൂത്രാശയത്തിലെ അണുബാധക്ക് കാരണമാകും എന്നും പുതിയ പഠനം വ്യക്തമാക്കുന്നു.