1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. maoist

വയനാട്ടിൽ മാവോയിസ്റ്റുകൾ രണ്ട് തൊഴിലാളികളെ ബന്ദിയാക്കി

വാർത്ത
വയനാട്: മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ട് പേരെ ബന്ദികളാക്കി. ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. കള്ളാടി 900 എന്ന സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മാവോയിസ്റ്റുകള്‍ ബന്ധികളാക്കിയത്. 
 
മാവോയിസ്റ്റുകളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഒരു തൊഴിലാളിയാണ് വിവരം പുറം ലോകത്തെത്തിച്ചത്. മാവോയിസ്റ്റ് സംഘത്തിൽ ഒരു സ്ത്രീയും മൂന്ന് പുരുഷൻ‌മാരുമുള്ളതായാണ് രക്ഷപെട്ട തൊഴിലാളി പറയുന്നത്. സംഭവർത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
അടുത്ത ലേഖനം
രാജ്യത്ത് 5G ആദ്യം അവതരിപ്പിക്കുക ബി എസ് എൻ എൽ !