മറവിയും അമിതവണ്ണവും തമ്മിൽ ബന്ധമോ ?

Sumeesh| Last Modified ചൊവ്വ, 3 ജൂലൈ 2018 (13:05 IST)
മധ്യവയസ്കരിൽ ഇന്ന് കൂടുതലായും കണ്ടുവരുന്ന ഒരു അസുഖമാണ് മറവിരോഗം അല്ലെങ്കിൽ അത്ഷിമേഴ്സ്. എന്നാൽ യുവക്കളിൽ പോലും ഇപ്പോൾ ഈ അസുഖം പിടി മുറുക്കുകയാണ് മനുഷന്റെ ദീർഘകാല ഓർമ്മകളിൽ സംഭവിക്കുന്ന തകരാറാണ് അത്ഷിമേഴ്സ് എന്ന രോഗത്തിലേക്ക് നയിക്കുന്നത്. എന്നാൽ താളം തെറ്റിയ ഭക്ഷണരീതിയും അമിത വണ്ണവും അൽഷിമേഴ്സ് രോഗത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.

കാനഡയിലെ ബ്രോക്ക് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് അമിത വണ്ണവും തെറ്റായ ആഹാര രീതിയും യുവാക്കളിൽ പോലും മറവി രോഗത്തിന് കാരണമാകും എന്ന് കണ്ടെത്തിയത്. മസ്തിഷ്കത്തിൽ ദീർഘകാല ഓർമ്മക്ലെ നിയന്ത്രിക്കുന്ന ഹിപ്പോക്യാമ്പസിനും വൈകാരികമായ ചിന്തകളേയും പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനും മറവിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. എങ്കിലും ശരിയല്ലാത്ത ആഹാര ക്രമവും, അമിത വണ്ണവും ഈ കഴിവിനെ ഇല്ലാതാക്കുന്നു എന്ന്
പഠനം കണ്ടെത്തി.

ഭക്ഷണ ക്രമത്തിലെ പ്രശ്നങ്ങളാണ് യുവാക്കളെ കൂടുതലായും മറവി രോഗത്തിലേക്ക് തള്ളിവിടുന്നത് എന്ന് പഠനം കണ്ടെത്തി. ശരീരത്തിലെ ഇൻസുലിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നത് മറവി രോഗം കൂടി വരുന്നതിന് കാരണമാകുന്നു എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :