അനുബന്ധ വാര്‍ത്തകള്‍
- സർക്കാർ ഇടപെട്ടു; ചൊവ്വാഴ്ച മുതൽ നടക്കാനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവച്ചു.
- പൊലീസ് കൺട്രോൾ റൂമിലേക്ക് രാത്രി 12 മണിയോടെ വിളിച്ച് കവിതാ പാരായണം; ആളെ കണ്ട് പൊലീസ് ഞെട്ടി !
- അസമിലെ വെള്ളപ്പൊക്കത്തിൽ മരണം 32 ആയി
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം
- തന്റെ പ്രസ്താവനയിൽ മുതിര്‍ന്ന നടീനടന്മാര്ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, താൻ രാജിവച്ച നടിമാർക്കൊപ്പം: കമൽ
പുണ്യമാണ് തീർഥജലം
ക്ഷേത്ര ദർശനം കൊണ്ട് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുണ്യങ്ങളിലൊന്നാണ് തീർഥ ജലം. ക്ഷേത്ര ദർശനൽത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മം കൂടിയാണ് പൂജാരിയിൽ നിന്നും തീർഥം സ്വീകരിക്കുക എന്നത്. പ്രസാദത്തിനൊപ്പം സ്വീകരിക്കുന്ന തീർഥജലം ഭഗവാന്റെ നേർ സ്പർശമാണ്.
ആത്മീയവും ആരോഗ്യവും നിറഞ്ഞതാണ് ഓരോ തുള്ളി തീർഥ ജലവും എന്നതാണ് വാസ്തവം. അത്യന്തം ഭക്തിയോടെയും ആദരവോടെയും വേണം തിർഥം സ്വീകരിക്കാൻ. ഭഗവാന്റെ വിഗ്രഹ സ്പർശമേറ്റ ജലമാണ് എന്നതിനാൽ തീർഥജലം സ്പർശിക്കുന്നത് ഭഗവാനെ സ്പർശിക്കുന്നതിന് തുല്യമാണ്.
ഭഗവാൻ അഭിഷേകം ചെയ്തിരിക്കുന്ന പൂക്കളും സസ്യലതാദികളും ഔഷധ ഗുണങ്ങളുള്ളതായതിനാൽ ഇത് നല്ല ആരോഗ്യത്തേയും പ്രധാനം ചെയ്യുന്നു. കൈ വെള്ളയിൽ സ്വീകരിക്കുന്ന തീർഥം കൈരേഖകളിലൂടെ ഒഴികുന്ന രീതിയിലാണ് സേവിക്കേണ്ടത്. തീർഥം പാഴാക്കുന്നത് ദോഷകരമാണ്.
അടുത്ത ലേഖനം