പൊലീസ് കൺ‌ട്രോൾ റൂമിലേക്ക് രാത്രി 12 മണിയോടെ വിളിച്ച് കവിതാ പാരായണം; ആളെ കണ്ട് പൊലീസ് ഞെട്ടി !

Sumeesh| Last Modified തിങ്കള്‍, 2 ജൂലൈ 2018 (19:50 IST)
അജ്മാൻ: പൊലീസ് കൺ‌ട്രോൾ റൂമിലെ എമർജെൻസി നമ്പരായ 999 ലേക്ക് ദിവസവും രാത്രി 12 മണിക്ക് വിളിച്ച് കവിത ചൊല്ലുന്ന ആളെ പൊലീസ് കണ്ടെത്തി. അജ്മാനിലാണ് രസകരമായ ഈ സംഭവം നടന്നത്. ആളെ കണ്ടെത്തിയ പൊലീസ് അത്ഭുതപ്പെട്ടു.

ഒരു എൺപത് കാരനാണ് ദിവസവും എമർജെൻസി നമ്പറിൽ വിളിച്ച് കവിത ചൊല്ലിയിരുന്നത്. ഒറ്റപ്പെടലിന്റെ വിരസത അകറ്റാനായി ഇയാൾ കണ്ടെത്തിയ മാർഗമായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.

999 എന്നത് അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ട നമ്പറാണ് എന്നാൽ പലപ്പോഴും കുട്ടികളും ഈ നമ്പറിൽ വിളിക്കാറുണ്ടെന്ന് പൊലീസ് ഓപ്പറേഷൻ റൂം ഡയറക്ടർ കേണൽ ഷിഹാം അബ്ദുള്ള പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :