സർക്കാർ ഇടപെട്ടു; ചൊവ്വാഴ്ച മുതൽ നടക്കാനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവച്ചു.

Sumeesh| Last Modified തിങ്കള്‍, 2 ജൂലൈ 2018 (20:21 IST)
ചൊവ്വാഴ്ച മുതൽ നടക്കാനിന്രുന്ന ഓട്ടോ ടാക്സി അനിശ്ചിതകാല പണി മുടക്ക് സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവച്ചു. ഗതാഗത മന്ത്രിയും ട്രേഡ് യൂണിയനുകളും നടത്തിയ ചർച്ചയിൽ അടുത്ത മാസം 20ന്
മുൻപ് നിരക്കു വർധനയുടെ കാര്യത്തിൽ തീരുമാനമെടുക്കാം എന്ന സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സാമരം മാറ്റിവച്ചത്.

മിനിമം ചർജ്ജിൽ വർധനവ് ആവശ്യപ്പെട്ടാണ് ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത കോർഡിനേഷൻ കമ്മറ്റി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുക, ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :