Sumeesh|
Last Updated:
തിങ്കള്‍, 2 ജൂലൈ 2018 (19:26 IST)
അസമിൽ ശക്തമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. ഇപ്പോഴും ശക്തമായ മഴയും വെള്ളപ്പൊക്കവും അസമിൽ തുടരുകയാണ് 63,000 അധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാൺ റിപ്പോർട്ടുകൾ പുറത്തു വരുന്നത്
ലക്ഷ്മി പൂർ ധരംഗ്, ശിവസാഗർ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. 74 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 902 ഹെക്റ്റർ കൃഷിനാശം ഉണ്ടായതായും അസം
ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മഴക്കെടുതിയെ നേരിടുന്നതിനായി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ കേന്ദ്ര സർക്കാരിനോട് കൂടുതൽ സഹായം തേടിയിട്ടുണ്ട്.