സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (11:51 IST)
കോട്ടയം ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചൂണ്ടച്ചേരി കോളേജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ഷൈബിന്‍ മാത്യു ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിച്ച് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ക്രിസ് സെബാസ്റ്റ്യനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.