കടുത്ത മദ്യപാനം നിര്‍ത്തുന്നതിനുള്ള ചികിത്സ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (10:31 IST)
കടുത്ത മദ്യപാനികള്‍ക്ക് ചികിത്സ അത്യാവശ്യമാണ്. ചില മരുന്നുകള്‍ മദ്യപാനം ഉപേക്ഷിക്കാന്‍ സഹായിക്കും. ഇതോടൊപ്പം കൗണ്‍സിലിങും ആവശ്യമാണ്. ഡിസള്‍ഫിറാം എന്നമരുന്ന് മദ്യപാനം നിര്‍ത്തുന്നതിന് പണ്ടേ ഉപയോഗിക്കുന്ന മരുന്നാണ്. ഇത് ആള്‍ക്കഹോള്‍ മെറ്റബോളിസം സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മദ്യപാനം ചെയ്താല്‍ ഓക്കാനവും ഛര്‍ദ്ദിയുമൊക്കെയുണ്ടാകും. മദ്യപാനം നിര്‍ത്തിയ ആളുകളില്‍ വീണ്ടും ശീലം ആവര്‍ത്തിക്കാതിരിക്കാന്‍ അകോംപ്രോസേറ്റ് എന്ന മരുന്ന് സഹായിക്കും. അമിത മദ്യപാനികളില്‍ നാല്‍ട്രെക്‌സോണ്‍ എന്ന മരുന്ന് മദ്യം കുടിക്കുന്നതിനുള്ള ആഗ്രഹത്തെ ഇല്ലാതാക്കും. ഈ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ പ്രയോഗിക്കാന്‍ പാടുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :