വയറിനുചുറ്റുമുള്ള വളയം വ്യക്തിത്വത്തെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും: കുടവയര്‍ കുറയ്ക്കാനുള്ള മികച്ച വ്യായാമങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 26 മാര്‍ച്ച് 2022 (13:59 IST)
സാധാരണയായി കുടവയര്‍ അഭംഗിയായിട്ടാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിനും അഭംഗിയാണ്. ഗുരുതരരോഗങ്ങളില്‍ കുടവയര്‍ നമ്മെ എത്തിക്കും. കുടവയറിന്റെ ചുവടുപിടിച്ച് രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും കാന്‍സറുവരെ വന്നേക്കാം. ചില മികച്ചവ്യായാമങ്ങളിലൂടെ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും.

അതിലൊന്നാണ് കാല്‍മുട്ട് ഉയര്‍ത്തുന്നത്. നിന്നുകൊണ്ട് കാല്‍മുട്ട് നെഞ്ചുവരെ ഉയര്‍ത്തണം. ഇങ്ങനെ ഓരോകാലിനും 15പ്രാവശ്യം മൂന്നുസെറ്റായിട്ട് ചെയ്യാം. മറ്റൊന്നാണ് പ്ലാന്‍ക്. ഇത് ശരീരത്തിന്റെ ബലം വര്‍ധിപ്പിക്കുന്നു. പുഷ്അപിന്റെ രീതിയില്‍ കൈമുട്ടുകള്‍ നിലത്തൂന്നുന്ന രീതിയാണിത്. ശരീരം വളയാതെ നോക്കണം. 30സെക്കന്റ് വച്ച് മൂന്നുസെറ്റുകള്‍ ചെയ്യണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :