1. മറ്റുള്ളവ
  2. ആരോഗ്യം
  3. രോഗം
  4. Oommen Chandy Passes Away Kerala

ഉമ്മന്‍ചാണ്ടി മരണപ്പെട്ടത് കാന്‍സര്‍ ബാധിതനായി; രോഗം ബാധിച്ചത് ഈ അവയവത്തെ

Oommen Chandy Passes Away Kerala
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി മരണപ്പെട്ടത് കാന്‍സര്‍ ബാധിതനായാണ്. അദ്ദേഹത്തിന് തൊണ്ടയിലായിരുന്ന് കാന്‍സര്‍. ദീര്‍ഘകാലം ചികിത്സയിലായിരുന്നു. 79 വയസായിരുന്നു പ്രായം. ബാംഗ്ലൂരില്‍ ചികിത്സയിലിരിക്കയാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2011-16, 2004-2006 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 
 
രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെ എത്തിക്കുകയായിരുന്നു. പൊതുദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എ ആയിരുന്നു ഉമ്മന്‍ചാണ്ടി.
അടുത്ത ലേഖനം
തൊണ്ടയിലെ കാന്‍സറിന്റെ ആദ്യലക്ഷണങ്ങള്‍ ഇവയാണ്