എയ്‌റോബിക് വ്യായാമങ്ങള്‍ ആന്റിഡിപ്രസെന്റുകള്‍ക്ക് സമമാണെന്ന് പറയാന്‍ കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ജൂലൈ 2023 (17:10 IST)
എയ്‌റോബിക് വ്യായാമങ്ങള്‍ ആന്റിഡിപ്രസെന്റുകള്‍ക്ക് സമമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയും ഹാപ്പിഹോര്‍മോണുകളുടെ ഉത്പാദനവും ഉയര്‍ത്തുന്നു. ജേണല്‍ ഓഫ് ഡിപ്രഷന്‍ ആന്റ് ആങ്‌സൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചെറുപ്പക്കാരില്‍ ദിവസവും എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരം ഊര്‍ജസ്വലമാക്കാനും സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :