1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Why Rock Salt is better for health

കല്ലുപ്പാണ് ആരോഗ്യത്തിനു നല്ലതെന്ന് പറയാൻ ഒരു കാരണമുണ്ട്

Salt, Rock Salt, Health Benefits of Rock Salt, Why Rock Salt is better for health
Rock Salt

ആഹാര സാധനങ്ങൾക്ക് രുചി പകരുന്നതിൽ ഉപ്പിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാൽ ഉപ്പ് അമിതമായാലോ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ തേടിയെത്തും. കല്ലുപ്പും പൊടിയുപ്പുമാണ് നമ്മൾ പൊതുവെ അടുക്കളയിൽ ഉപയോഗിക്കുന്നത്. അതിൽ തന്നെ എളുപ്പത്തിനായി പൊടിയുപ്പ് ഉപയോഗിക്കുന്നവരാണ് കൂടുതൽ. എന്നാൽ പൊടിയുപ്പിനേക്കാൾ രുചിയിലും ഗുണത്തിലും കേമൻ കല്ലുപ്പാണ്.
 
കല്ലുപ്പ് വളരെ ചെറിയ തോതിൽ മാത്രം പ്രൊസസ് ചെയ്തതാണ്. അതിനാൽ കല്ലുപ്പിൽ പൊട്ടാസ്യം, അയേൺ, കാൽസ്യം തുടങ്ങിയ മിനറൽസ് അടങ്ങിയിട്ടുണ്ട്. പൊടിയുപ്പിനേക്കാൾ പോഷക ഗുണങ്ങൾ കല്ലുപ്പിൽ അടങ്ങിയിരിക്കുന്നു. പൊടിയുപ്പിനേക്കാൾ കല്ലുപ്പിൽ സോഡിയത്തിന്റെ അളവ് അൽപ്പം കുറഞ്ഞിരിക്കും. കല്ലുപ്പ് മിക്‌സിയിൽ പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. 
 
അതേസമയം അമിതമായ ഉപ്പ് ഉപയോഗം നിയന്ത്രിക്കണം. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ രോഗങ്ങൾ, സ്‌ട്രോക്ക് എന്നിവയ്‌ക്കെല്ലാം അമിതമായ ഉപ്പിന്റെ ഉപയോഗം കാരണമായേക്കാം. അതുകൊണ്ട് ഭക്ഷണത്തിൽ ഉപ്പ് ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ അമിതമായ ഉപ്പിന്റെ ഉപയോഗം തലച്ചോറിന്റെ സമ്മർദ്ദം കൂട്ടുമെന്നാണ് പറയുന്നത്. അമിത സമ്മർദ്ദത്തിനു കാരണമായ സ്‌ട്രെസ് ഹോർമോണുകളുടെ പ്രവർത്തനം ത്വരിതഗതിയിലാക്കാൻ ഉപ്പിന് സാധിക്കും. Also Read: ഐഎസ്എൽ മത്സരങ്ങൾ സൗജന്യമായി യുട്യൂബിൽ കാണാം; സന്തോഷവാർത്ത
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്