അനുബന്ധ വാര്‍ത്തകള്‍
- ഒരു കുട്ടിയുടെ അമ്മ, നടി ഷംന കാസിമിന് എത്ര വയസ്സായി ? അമ്മയായ ശേഷമുള്ള നടിയുടെ ഫോട്ടോഷൂട്ട്
- 'ആര്.ഡി.എക്സ്' കളക്ഷന്‍ താഴോട്ട് ? പതിനാലാം ദിവസം സിനിമ നേടിയത്
- ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയല്ല, 'മഹല്‍' റിലീസിന് ഒരുങ്ങുന്നു,അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ
- ഇക്കാര്യങ്ങള്‍ ചെയ്താല്‍ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാം
- പ്രിയഗുരുനാഥന്...ഹൃദയത്തില്‍ നിന്നും ജന്മദിനാശംസകള്, മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ജയസൂര്യ
പല്ലിന്റെ നിറം കാരണം വായ് തുറക്കാന്‍ ബുദ്ധിമുട്ടാണോ, വേഗത്തില്‍ പല്ലുവെളുപ്പിക്കാം
അല്‍പ്പം അപ്പക്കാരപ്പൊടിയില്‍ ടൂത്ത്ബ്രഷ് മുക്കിയശേഷം അതുപയോഗിച്ച് പല്ലുതേക്കുക. പല്ലുകള്‍ നല്ലപോലെ വെളുക്കും. എന്നാല്‍ വളരെ പെട്ടെന്ന് ഫലം ലഭിക്കണമെങ്കില്‍, അപ്പക്കാരത്തിലേക്ക് ഒന്നോ രണ്ടോ തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. അതുപോലെ ബ്രഷ് ചെയ്തശേഷം അല്‍പ്പം വെളിച്ചെണ്ണയില്‍ പഞ്ഞി മുക്കിയെടുത്ത് ആ പഞ്ഞി ഉപയോഗിച്ച് പല്ലില്‍ ചെറുതായി തുടയ്ക്കുക. ഇത് പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു.കൊഴുപ്പേറിയതും വിപണിയില്‍ ലഭിക്കുന്ന ജങ്ക് ഫുഡും കഴിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ഇത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വെന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ദന്ത ഡോക്ടറുടെ അടുത്ത് പോകുകയാണെങ്കില്‍ പല്ലിലെ അഴുക്കുകള്‍ നീക്കം ചെയ്തു വെളിപ്പിക്കുന്നതിനുള്ള ചികില്‍സകള്‍ ലഭ്യമാകും. പ്രധാനമായും സൂം വൈറ്റനിങ് എന്ന ചികില്‍സയാണ് ഇപ്പോള്‍ എല്ലാ ദന്തഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ ചില മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ട് പല്ലുകള്‍ കഴുകുകയാണ് ചെയ്യുന്നത്.