ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയല്ല, 'മഹല്‍' റിലീസിന് ഒരുങ്ങുന്നു,അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (09:03 IST)
റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'മഹല്‍' (ഇന്‍ ദി നെയിം ഓഫ് ഫാദര്‍).ഷഹീന്‍ സിദ്ദിഖ്, ഉണ്ണി നായര്‍, ലാല്‍ ജോസ് എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോക്ടര്‍ ഹാരിസ് കെ.ടി. കഥയും തിരക്കഥയും
സംഭാഷണവുമെഴുതുന്നു.

പുതിയ കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാകാതെ ഒരു സാധാരണ യുവാവ് അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളും ഒപ്പം അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും കഥ കൂടിയാണ് സിനിമ പറയുന്നത്.


അബു വളയംകുളം, നാദി ബക്കര്‍, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, രജനി എടപ്പാള്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


ഐമാക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അര്‍ജുന്‍ പരമേശ്വര്‍ ആര്‍., ഡോക്ടര്‍ ഹാരിസ് കെ ടി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: വിവേക് വസന്തലക്ഷമി. സംഗീതം: മുസ്തഫ അമ്പാടി.റഫീഖ് അഹമ്മദ്, മൊയ്തീന്‍ കുട്ടി എന്‍ എന്നിവരുടെ എഴുതിയ പാട്ടുകള്‍ ഹരിചരണ്‍, സിത്താര കൃഷ്ണകുമാര്‍, കെ.എസ്. ഹരിശങ്കര്‍, യൂനസിയോ, ജയലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

എഡിറ്റര്‍- അഷ്ഫാക്ക് അസ്ലം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബാബു ജെ. രാമന്‍, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍- അഷ്ഫാക്ക് അസ്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സേതു അടൂര്‍,കാസ്റ്റിംഗ് ഡയറക്ടര്‍- അബു വളയംകുളം, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജീവ് കോവിലകം, ബിജിഎം- മുസ്തഫ അമ്പാടി, ആര്‍ട്ട്- ഷിബു വെട്ടം, സൗണ്ട് മിക്‌സിംഗ്- അനൂപ് തിലക്, പ്രൊഡക്ഷന്‍ മാനേജര്‍- മുനവര്‍ വളാഞ്ചേരി, മീഡിയ മാനേജര്‍- ജിഷാദ് വളാഞ്ചേരി, ഡിസൈന്‍- ഗിരീഷ് വി.സി പി.ആര്‍.ഒ.- എ.എസ്. ദിനേശ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :