'ആര്‍.ഡി.എക്‌സ്' കളക്ഷന്‍ താഴോട്ട് ? പതിനാലാം ദിവസം സിനിമ നേടിയത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (11:26 IST)
ആര്‍ ഡി എക്‌സ് വിജയക്കുതിപ്പ് തുടരുന്നു. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ആളെ കൂട്ടുന്നു.RDX-ന്റെ 14-ാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് പതിനാലാമത്തെ ദിവസം 1.00 കോടി നേടി എന്നാണ് വിവരം.36.6 കോടിയാണ് സിനിമ ഇന്ത്യയില്‍ നിന്ന് മാത്രം സ്വന്തമാക്കിയിരിക്കുന്നത്.


ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നാകെ നേടിയ കളക്ഷന്‍ രണ്ടു ദിവസങ്ങള്‍ക്കു മുമ്പേ 60.5 കോടി കടന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ക്കുള്ളില്‍, 'RDX' 61 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :