vishnu|
Last Updated:
വ്യാഴം, 29 ജനുവരി 2015 (15:06 IST)
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കുറഞ്ഞ അളവിലുള്ള കഫീന്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ള കാപ്പിയും മറ്റും ഉണ്ടാക്കുന്ന അസ്വസ്ഥത ഇവ ഉണ്ടാക്കുകയോ സുരക്ഷപരിധിയ്‌ക്കപ്പുറത്തേക്ക് ഹൃദയത്തെ ഉത്തേജിപ്പിക്കുകയോ ഇല്ല. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ പ്രവര്‍ത്തികളില്‍ ശ്രദ്ധികേന്ദ്രീകരിക്കാനും ആയാസരഹിതമായിരിക്കാനും സഹായിക്കും. ദിവസം നാല് കപ്പ് കട്ടന്‍
ചായ വീതം ഒരു മാസം കുടിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദത്തില്‍ വളരെ കുറവ് വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ് ഇതിന് കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും. പാര്‍ക്കിസണ്‍സ് രോഗത്തെ പ്രതിരോധിക്കാനും ഒരു പരിധി വരെ ഇത് സഹായിക്കും.
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന് ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന് പരിഹാരം നല്‍കുന്നതിന് പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ് കുടല്‍ വീക്കം കുറയാന്‍ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ശക്തമായ ഫൈറ്റോകെമിക്കല്‍സ് എല്ലുകളെയും അനുബന്ധ കോശങ്ങളെയും ശക്തിപ്പെടുത്താന്‍ സഹായിക്കും. കട്ടന്‍ ചായ കുടിക്കുന്നവരുടെ എല്ലുകള്‍ ശക്തമായിരിക്കും.
കട്ടന്‍ ചായ കുടിക്കുന്നവര്‍ക്ക് അറിയാം ഇതൊരു ഊര്‍ജ്ജ പാനീയമാണന്ന്. ഇതില്‍ മിതമായ അളവില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ഏകാഗ്രതയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും. കോള, കാപ്പി തുടങ്ങിയ പാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള കഫീനേക്കാളും ഗുണകരമാണ് കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും.
കൊഴുപ്പ്, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്.
കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പകരമായി ഇവ ഉപയോഗിക്കാം . കലോറി കൂടുന്നത് തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. ട്രൈഗ്ലീസറൈഡ്‌സിന്റെ അളവ് കുറയ്‌ക്കാന്‍ കട്ടന്‍ ചായ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അഥവ എല്‍ഡിഎല്‍ കുറയുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്‌സിഡന്റ് രക്തധമനികളെ ശക്തിപ്പെടുത്തും. ടാന്നിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അര്‍ബുദ വളര്‍ച്ചയെ ചെറുക്കും, അലര്‍ജി കുറയ്‌ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.
ഇനി ചായ കുടിക്കുന്നത്കൊണ്ടുള്ള ദോഷങ്ങള്‍ പറയാം. ചായയില്‍ കഫീന്‍, പോളിഫിനോള്‍ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഇതിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാന്‍ കാരണമാകും. ഡയറ്റെടുക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതില്‍ അല്‍പമെങ്കിലും മധുരം ചേര്‍ത്താല്‍ ഗുണം ദോഷമായി മാറുകയും ചെയ്യും. മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം ചായ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്. ചായ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ല. ഗ്രീന്‍ ടീയില്‍ ടാനില്‍ എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ കൂടുതല്‍ ആസിഡുണ്ടാക്കും. സാധാരണ ഗതിയില്‍ ഇത് കുഴപ്പമില്ലെങ്കിലും അള്‍സര്‍, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കും. ഗ്രീന്‍ ടീയിലെ ടാനിന്‍സ് അയേണ്‍ ആഗിരണം ചെയ്യാനുള്ള രക്തത്തിന്റെ കഴിവിനെ ബാധിയ്ക്കും. അയേണ്‍ ആഗിരണം 20-25 ശതമാനം വരെ കുറയും. കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല. അതിനാല്‍ ഇനി നിങ്ങള്‍ തന്നെ തീരുമാനിച്ചുകൊള്ളു ചായ കുടിക്കണൊ വേണ്ടയൊ എന്ന്...